Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saket Gokhale

മ​മ​ത ബാ​ന​ർ​ജി​ക്കു​നേ​രെ ആ​ക്ര​മ​ണ ശ്ര​മം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കു​നേ​രെ ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി.  ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ൽ​ക്ക​ത്ത​യി​ലെ കാ​ളി​ഘ​ട്ടി​ലു​ള്ള വ​സ​തി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

അ​നു​സൂ​യ സാ​ഹ എ​ന്നാ​ണ് ഇ​വ​രു​ടെ പേ​രെ​ന്നും ഇ​വ​ർ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. സെ​ഡ് പ്ല​സ് സു​ര​ക്ഷ​യു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സ​മീ​പം ഒ​രാ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​വും പാ​ർ​ട്ടി ഉ​യ​ർ​ത്തി. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും  ടി​എം​സി ആ​രോ​പി​ച്ചു. 

ടി​എം​സി വ​ക്താ​വ് സാ​കേ​ത് ഗോ​ഖ​ലെ പ​രാ​തി​യു​ടെ പ​ക​ർ​പ്പ് എ​ക്സി​ൽ പ​ങ്കു​വെ​ച്ചു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന മ​മ​ത​യെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണോ ഇ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Latest News

Corehub Up